കാസർകോട് സബ് ജയിലിൽ പോക്സോ കേസ് പ്രതി മരിച്ചു; ഗുരുതര ആരോപണവുമായി കുടുംബം
കാസർകോട്: പോക്സോ കേസിലെ റിമാൻഡ് പ്രതി ദേളി കുന്നുപാറ സ്വദേശിയായ 29 കാരനെ കാസർകോട് സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് രാവിലെയാണ് കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2016-ലെ പോക്സോ കേസിൽ ഈ മാസമാണ് വിദ്യാനഗർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് റിമാൻഡിൽ പാർപ്പിച്ചിരുന്നത്. ബുധനാഴ്‌ച രാവിലെ ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം മരണത്തിൽ സംശയം ഉണ്ടെന്നു കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം മാതാവും രണ്ടുദിവസം മുമ്പ് അനുജനും സബ് ജയിലിൽ എത്തി ഇയാളെ കണ്ടിരുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും കുടുംബം പറഞ്ഞു. വിദഗ്ദ്ധ പോസ്റ്റുമോർട്ടം നടത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മരണവുമായി ബന്ധപ്പെട്ട് കാസർകോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



