ബോളിവുഡിൻ്റെ 'ഹീ-മാൻ' ധര്‍മേന്ദ്ര അന്തരിച്ചു
ന്യൂഡൽഹി: ബോളിവുഡിൻ്റെ ഇതിഹാസം ധർമ്മേന്ദ്ര(89) അന്തരിച്ചു. മികച്ച സിനിമാതാരമായ ധർമ്മേന്ദ്രയ്ക്ക് ബോളിവുഡിൻ്റെ 'ഹീ-മാൻ' എന്നായിരുന്നു വിശേഷണം നൽകിയിരുന്നത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. 1960-ൽ പുറത്തിറങ്ങിയ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1973ൽ അദ്ദേഹം എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിലെ എക്കാലത്തേയും റെക്കോർഡാണ്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്. ലുധിയാനയിലെ ഗവൺമെൻ്റ് സീനിയർ സെക്കണ്ടറി സ്‌കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1952ൽ ഫഗ്വാരയിൽ നിന്നും ബിരുദം പൂർത്തിയാക്കി. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ ധർമ്മേന്ദ്രയുടെ വീട്ടിലെത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



