മജ്ലിസുൽ ഉലമാഇസഅദിയ്യീൻ 'തഹ്‌രീക്'; ബദിയടുക്ക സോൺ സ്വീകരണം പ്രൗഢമായി

Nov 24, 2025 - 14:53
മജ്ലിസുൽ ഉലമാഇസഅദിയ്യീൻ 'തഹ്‌രീക്'; ബദിയടുക്ക സോൺ സ്വീകരണം പ്രൗഢമായി

ബദിയടുക്ക: ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന മജ്ലിസുൽ ഉലമാഇസഅദിയ്യീൻ (എം യു എസ് ) ജില്ലാ നേതൃ പര്യടനത്തിന്റ ഭാഗമായി ബദിയടുക്ക സോണിൽ നടന്ന 'തഹ്‌രീക്' സ്വീകരണ സംഗമം പ്രൗഢമായി. 'നൂറ് പ്രകാശ വർഷങ്ങൾ' എന്ന പ്രമേയത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന സമസ്ത സെന്റിനറിയും കേരള യാത്ര അടക്കമുള്ള അനുബന്ധ പദ്ധതികളും വിജയിപ്പിക്കൻ സംഗമം തീരുമാനിച്ചു.

സോൺ പ്രസിഡന്റ് അബ്ദുല്ല സഅദി തുപ്പക്കൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ സഅദി നാരമ്പാടി പ്രാർത്ഥന നടത്തി. എസ് ജെ എം ജില്ലാ ജന:സെക്രട്ടറി അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം ഉദ്ഘാടനം ചെയ്തു. ജില്ലാ ഫിനാൻസ് സെക്രട്ടറി മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് വിഷയാവതരണവും വൈസ് പ്രസിഡന്റ് അഹ്മദ് സഅദി ചെങ്കള പദ്ധതി അവതരണവും നടത്തി. കേന്ദ്ര  കമ്മിറ്റി സെക്രട്ടറി സൈഫുദ്ദീൻ സഅദി നെക്രാജെ, ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാൻ സഅദി കൊട്ട്യാടി, എക്സിക്യൂട്ടീവ് ഇബ്രാഹിം സഅദി പള്ളത്തൂർ ആശംസ പ്രസംഗം നടത്തി. അബ്ദുൽ റഹ്മാൻ സഅദി ചെടേക്കാൽ, ശാഫി സഅദി, അബ്ദുൽ സലാം സഅദി നീർച്ചാൽ, മുസ്‌തഫ സഅദി മൂനിയൂർ, അക്ബറലി സഅദി നാരമ്പാടി സംബന്ധിച്ചു.
ജനറൽ സെക്രട്ടറി റഫീഖ് സഅദി സ്വാഗതവും ഹസൈനാർ സഅദി ചർളടുക്ക നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0