എസ് എസ് എഫ് ക്യാമ്പസ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
കാസർഗോഡ്: എസ് എസ് എഫ് ക്യാമ്പസ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാ ഉദ്ഘാടനം സഅദിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു. ‘ലെസ്സ് കമ്പാരിസൺ, മോർ ലിവിംഗ് ’ എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിനിലൂടെ വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും മൂല്യബോധവും ഉയർത്തിപ്പിടിക്കലാണ് ലക്ഷ്യം. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എസ് എഫ് ജില്ല പ്രസിഡന്റ് റഈസ് മുഈനി ജില്ലാ സെക്രട്ടറിമാരായ ഷാഹിദ് പെട്ടിക്കുണ്ട്, മുർഷിദ് പുളിക്കൂർ, കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പസിലെ സാമുഹിക-സാംസ്കാരിക വളർച്ചയെ ലക്ഷ്യമിട്ട് ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും മെമ്പർഷിപ്പ് ക്യാമ്പയിനും വിവിധ പദ്ധതികളും നടപ്പിലാക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


