സാമൂഹ്യശാസ്ത്ര ക്ലബ്ബ് വായന മത്സരം; ജില്ലാ തലത്തിലേക്ക് യോഗ്യത നേടി സാലിം കെ സി
പുത്തിഗെ: കുമ്പള ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ത്ത വായന മത്സരത്തില്‍ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി മുഹിമ്മാത്ത് വിദ്യാര്‍ത്ഥി സാലിം കെ സി. വിവിധ സ്കൂളുകളിലെ വിദ്യാത്ഥികളോടൊപ്പം മത്സരിച്ചാണ് സാലിം മികച്ച വിജയം കൈവരിച്ചത്. പഠനത്തോടൊപ്പം തന്നെ വായനയിലും എഴുത്തിലും ഏറെ താൽപര്യനായ സാലിം കലോത്സവങ്ങളിലും സാഹിത്യോത്സവങ്ങളിലും മുമ്പും പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന സാലിം മുഹിമ്മാത്ത് ബോയ്സ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥിയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


