മുസ്ലിം ജമാഅത്ത് കേരള യാത്ര ജനുവരി ഒന്നിന് കാസര്‍കോട് നിന്ന് തുടങ്ങും
കാസര്‍കോട്: മനുഷ്യര്‍ക്കൊപ്പം എന്ന പ്രമോയത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് കസര്‍കോട് ഉദുമ സോണില്‍ നടക്കും. നൂറുല്‍ ഉലമ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനം. 313 അംഗ സെന്റിനറി ഗാര്‍ഡിന്റെ മാര്‍ച്ചും ആയിരങ്ങള്‍ അണി നിരക്കുന്ന പൊതു സമ്മേളനത്തോടെ പ്രൗഢമാകും. യാത്ര ജനുവരി 17ന് തിരുവനന്തപുരത്ത് പരിനായിരങ്ങളുടെ സംഗമത്തോടെ സമാപിക്കും.
കളനാട് എ എച്ച് ഹാളില്‍ നടന്ന വിളംബര സമ്മേളനം സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസ്സുകള്‍ കോര്‍ത്തിണക്കി സുല്‍ത്താനുല്‍ ഉലമ കാന്തപുരം നടത്തിയ രണ്ട് കേരള യാത്രകളുടെ തുടര്‍ച്ചയാണ് മൂന്നാം കേരള യാത്രയെന്നും മനുഷ്യര്‍ക്കൊപ്പം എന്ന കാലിക പ്രസക്തമായ മുദ്രാവാക്യം രാജ്യത്തിന് നല്‍കുന്ന സന്ദേശം വലുതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങല്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ത്ഥന നടത്തി. കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പദ്ധതി അവതരണവും നടത്തി. അഡ്വ. സിഎച്ച് കുഞ്ഞമ്പു എം എല്‍ എ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കര്‍ണാടക ജനറല്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് ഇബ്രാഹിം പുക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇമ്പിത്തങ്ങള്‍ ഖലീല്‍ സലാഹ്, സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ഹകീം കുന്നില്‍, മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ കെ ഇ എ ബക്കര്‍, നാഷണല്‍ ലീഗ് സംസ്്ഥാന ഉപാധ്യക്ഷന്‍ മൊയ്തീന്‍ കുഞ്ഞി കളനാട്, പിഡിപി ജില്ലാ പ്രസിഡന്റ് യൂനുസ് തളങ്കര, അബ്ദുല്ലത്വീഫ് സഖാഫി മദനീയം, ചിത്താരി അബ്ദുല്ല ഹാജി, ഹകീം ഹാജി കളനാട്, ഷാഫി കട്ടക്കാല്‍, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, റഈസ് മുഈനി പ്രസംഗിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതസംഘം പ്രഖ്യാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



