ഡൽഹിയിലെ വായു മലിനീകരണം; കായിക മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി: വായു മലിനീകരണം ഏറെ മോശമായ സാഹചര്യത്തിൽ ഡൽഹിയിലെ സ്കൂളുകളിലെ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. സുരക്ഷിതമായ മറ്റു മാസങ്ങളിലേക്ക് പ്രവർത്തനങ്ങൾ മാറ്റണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. മലിനീകരണ തോത് ഏറ്റവും ഉയർന്ന നവംബർ, ഡിസംബർ മാസങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കുന്നത് സ്‌കൂൾ കുട്ടികളെ ഗ്യാസ് ചേമ്പറിൽ അടയ്ക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഡൽഹി സർക്കാർ അണ്ടർ-16, അണ്ടർ-14 വിദ്യാർത്ഥികൾക്കായി രണ്ട് മാസത്തേക്ക് ഇന്റർ-സോണൽ സ്പോർട്‌സ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്‌തതിന് പിന്നാലെയാണ് കോടതി ഇടപെടൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


