മദ്റസ കലോത്സവത്തിൽ കലാപ്രതിഭയായി സൽമാനുൽ ഫാരിസ്
പുത്തിഗെ: ബന്തിയോട് മുട്ടം മഖ്ദൂമിയ്യയിൽ നടന്ന മഞ്ചേശ്വരം ഡിവിഷൻ മദ്രസ കലോത്സവത്തിൽ സീനിയർ വിഭാഗം കലാപ്രതിഭയായി സൽമാനുൽ ഫാരിസ്. മത്സരിച്ച ഇനങ്ങളിലെല്ലാം മികച്ച പ്രകടനത്തോടെയാണ് കലാ പ്രതിഭ പട്ടം കരസ്ഥമാക്കിയത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും നിലവാരം പുലർത്തുന്ന ഫാരിസ് മുമ്പും വിവിധ കലോത്സവങ്ങളിലും സാഹിത്യോത്സവങ്ങളിലും അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. മുഹിമ്മാത്തുൽ മുസ്ലിമീൻ ഇംഗ്ലീഷ് മീഡിയം മദ്രസ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫാരിസ് ഉക്കിനടുക്കയിലെ അബ്ദുള്ള സഖാഫിയുടെയും സക്കീനയുടെയും മകനാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


