'മനുഷ്യര്‍ക്കൊപ്പം' കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ ആദര്‍ശ സമ്മേളനം കൊടിയമ്മയില്‍ പ്രൗഢമായി

Apr 20, 2025 - 17:33
'മനുഷ്യര്‍ക്കൊപ്പം' കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ ആദര്‍ശ സമ്മേളനം കൊടിയമ്മയില്‍ പ്രൗഢമായി

കുമ്പള: 'മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ആദര്‍ശ ക്യാമ്പയിന്റെ ഭാഗമായുള്ള കുമ്പള സോണ്‍ ആദര്‍ശ സമ്മേളനം  കൊടിയമ്മയില്‍ പ്രൗഢമായി. കൊടിയമ്മ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ വേദിയില്‍ സമസ്ത കര്‍ണാടക ജന സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്  ഉത്ഘാടനം ചെയ്തു . സ്വാഗത സംഘം ചെയര്‍മാന്‍ വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്, വിഷയാവതരണം നടത്തി. അഷ്റഫ് സഅദി ആരിക്കാടി സ്വാഗതവും അബ്ബാസ് സഖാഫി മണ്ഠമ നന്ദിയും പറഞ്ഞു. സയ്യിദ് അഹ്‌മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാല്‍,  ഇബ്രാഹിം സഖാഫി തുപ്പക്കല്‍, ഹനീഫ് സഅദി കുമ്പോല്‍, മുഹമ്മദ് സഖാഫി കുറ്റിയാളം, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സിദ്ധീഖ് പി കെ നഗര്‍  തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0