തദ്ദേശ തിരഞ്ഞെടുപ്പ്; സാമൂഹിക മാധ്യമ നിരീക്ഷണം കർശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ നിർദേശവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്പ്ലേ, എ ഐ ജനറേറ്റഡ് കണ്ടന്റുകള്‍ കര്‍ശനമായി പരിശോധിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കേരള പോലീസും സോഷ്യൽ മീഡിയ പട്രോളിംഗിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിംഗ് നടത്തുന്നുണ്ട്.
തിരഞ്ഞെടുപ്പിലെ മാധ്യമ സംബന്ധിയായ വിഷയങ്ങൾ പരിശോധിക്കുന്നതിനായി രൂപവത്കരിച്ച മീഡിയ റിലേഷൻസ് കമ്മിറ്റിയുടെ ആദ്യ യോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്നു. പത്ര, ദൃശ്യ, ശ്രവ്യ, സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ഉള്ളടക്കങ്ങൾ കമ്മീഷൻ്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി എല്ലാ ജില്ലകളിലും കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ ഗ്രൂപ്പുകളുടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെയും പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷണ വിധേയമാക്കും. വ്യാജമോ ദോഷകരമോ അപകീർത്തികരമോ ആയ ഉള്ളടക്കങ്ങൾ കണ്ടെത്തുകയോ റിപോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്ന് മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യണം. അല്ലാത്ത പക്ഷം നിയമപ നടപടികൾ സ്വീകരിക്കാൻ പോലീസിന് അനുമതി നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



