എസ്എസ്എൽസി പരീക്ഷ രജിസ്‌ട്രേഷന്‍ നടപടികൾ ഇന്ന് മുതൽ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി
പരീക്ഷകളുടെ രജിസ്ട്രേഷൻ നടപടികൾ മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് അടച്ച ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ മാസം 30ന് മുമ്പാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവനിൽ നിന്നും അറിയിച്ചു. നവംബർ 21 മുതൽ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെയാവും അടയ്ക്കാൻ അവസരമുണ്ടാവുക. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെയും മറ്റു പരീക്ഷകൾ 2026 മാർച്ച് 5 മുതൽ 30 വരെയുമാണ് നടക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



