എസ് ജെ എം പുത്തിഗെ റെയ്ഞ്ച് മദ്റസ കലോത്സവം; മുഹിമ്മാത്തുദ്ദീൻ മദ്റസ ജേതാക്കൾ
പുത്തിഗെ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മദ്രസ കലോത്സവ് പുത്തിഗെ റെയിഞ്ച് പരിപാടിക്ക് സമാപനമായി. സങ്കായം കര മർഹും മാഹിൻ ഹാജി നഗർ മദ്രസയിൽ നടന്ന പരിപാടി മഞ്ചേശ്വരം എം എൽ എ. എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. 20 മദ്രസകളിൽ നിന്ന് 400 പ്രതിഭകൾ നാലു വേദികളിലായി അഞ്ചു ഇനങ്ങളിൽ മാറ്റുരച്ചു. മുഹിമ്മാത്തുദ്ദീൻ മദ്രസ ഒന്നാം സ്ഥാനവും, ബിലാൽ നഗർ സി അബ്ദുല്ല മുസ്‌ലിയാർ മദ്രസ രണ്ടാം സ്ഥാനവും, മദീന മഖ്ദൂം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾ, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി തങ്ങൾ, അബ്ദുൽ റഹ്മാൻ അഹ്സനി മുഹിമ്മാത്ത്, ഉമർ സഖാഫി മുഹിമ്മാത്ത്, നൗഷാദ് സഖാഫി, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, അബ്ദുൽ ഖാദർ സഅദി കട്ടത്തടുക്ക, ലത്തീഫ് സഖാഫി മൊഗ്രാൽ, മൊയ്‌ദു സഅദി ചേരൂർ, ഹനീഫ് സഅദി കുമ്പോൽ, മുഹമ്മദ് ഇർഷാദ് കളത്തൂർ, ഉമർ മാഹിൻ, മുഹമ്മദ് ഹാജി കര, ഫാറൂഖ് സഖാഫി മളി, ഇബ്രാഹിം സഅദി മളി, അബ്ബാസ് സഖാഫി മൺട്ടമ, അസീസ് സഖാഫി, അബൂബക്കർ സുഹ്‌രി, ഹംസ സഅദി അൽ അഫ്ളലി, ബഷീർ മദനി പെർളാഡം, സഫ്‌വാൻ ഹിമമി സഖാഫി, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ ചെന്നാർ, ശരീഫ് സഅദി രിഫായി നഗർ, സി.എച്ച് സിദ്ധീഖ് ഹിമമി സഖാഫി, അബ്ദുൽ ബാസിത്ത് ഹിമമി, ഇബ്രാഹിം ഖലീൽ ഹിമമി, അബ്ദുല്ല സഅദി തുപ്പക്കൽ, മുഹമ്മദ് കര സംബന്ധിച്ചു. ഫൈസൽ സഖാഫി കര സ്വാഗതവും കെ.എം കളത്തൂർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



