എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ്; ഇംഗ്ലീഷ് പ്രബന്ധ മത്സരത്തിൽ മുഹിമ്മാത്ത് വിദ്യാർത്ഥിക്ക് അഭിമാന നേട്ടം
പുത്തിഗെ: കർണാടകയിലെ ഗുൽബർഗയിൽ സംഘടിപ്പിക്കപ്പെട്ട എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിൽ ഇംഗ്ലീഷ് പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് വിദ്യാർത്ഥി. കോളേജ് ഓഫ് ഇസ്ലാമിക് സയൻസിലെ പ്ലസ്ടു വിദ്യാർത്ഥി ഹാഫിസ് മുഹമ്മദ് ഫയാസാണ് ഒന്നാം സ്ഥാനം നേടി നാടിന്റെയും സ്ഥാപനത്തിന്റെയും അഭിമാനമായത്. സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിൽ യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള മത്സരങ്ങളിൽ പ്രതിഭാത്വം തെളിയിച്ച 26 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകളോടൊപ്പം മത്സരിച്ചാണ് ഹാഫിള് മുഹമ്മദ് ഫയാസ് മികച്ച നേട്ടം കരസ്ഥമാക്കിയത് . പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും നിലവാരം പുലർത്തുന്ന ഹാഫിള് ഫയാസ് മികച്ച പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൊയ്തത്. വിവിധ കലോത്സവങ്ങളിലും സാഹിത്യോത്സവങ്ങളിലും മുമ്പും ഹാഫിള് ഫയാസ് അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യക്ക് കീഴിൽ സംഘടിപ്പിക്കപ്പെട്ട കാസറഗോഡ് ദാഇറ മഹർജാനിൽ ഇബ്തിദാഇയ്യ വിഭാഗത്തിൽ 'നജ്മുൽ മഹർജാൻ' പട്ടം കരസ്ഥമാക്കിയിരുന്നു. ഉള്ളാൾ ആസാദ് നഗറിലെ ഉമറുൽ ഫാറൂഖ് - സീനത്ത് ദമ്പതികളുടെ മകനാണ്. മുഹിമ്മാത്ത് ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഹാഫിള് മുഹമ്മദ് ഫയാസ് കോളേജ് ഓഫ് ഇസ്ലാമിക് സൻസിൽ ഉപരി പഠനത്തിന് പ്രവേശനം നേടുകയായിരുന്നു. അഭിമാന നേട്ടം കൈവരിച്ച വിദ്യാർത്ഥിയെ സ്ഥാപന സാരഥികളും അക്കാദമിക് സമിതിയും അനുമോദിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


