ശാഫി ഉസ്താദ് നാലാം ആണ്ട് അനുസ്മരണം സംഘടിപ്പിച്ചു
ഷിറിയ: പ്രഗത്ഭ പണ്ഡിതനും സൂഫി വര്യനും അനേകം പണ്ഡിതരുടെ ഗുരുവര്യരുമായ മൊഗ്രാൽ പുത്തൂർ ശാഫി ഫൈസി ഉസ്താദ് നാലാം ആണ്ട് അനുസ്മരണം ഷിറിയ ലത്തീഫിയയിൽ സംഘടിപ്പിച്ചു. ശിഷ്യന്മാരുടെ സംഘടനക്ക് കീഴിൽ നടന്ന പരിപാടി സയ്യിദ് ഹുസൈൻ തങ്ങളുടെ അധ്യക്ഷതയിൽ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്തു. സിയാറത്തിന് അബൂബക്കർ കാമിൽ സഖാഫിയും മൗലിദിന് അൻവർ സഖാഫി ഷിറിയയും നേതൃത്വം നൽകി. അബ്ദുൽ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, അബൂബക്കർ ഹനീഫി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ജാഫർ തങ്ങൾ ലതീഫിയ്യ സമാപന പ്രാർത്ഥന നടത്തി. ഉബൈദ് സൈനി, ഹുസൈൻ സഖാഫി, ബഷീർ സുഹ്റി, അബൂബക്കർ മദനി, സിദ്ധീഖ് യമാനി, ഉസ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ഹനീഫ് സഅദി സ്വാഗതവും റഫീഖ് യമാനി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



