അറിവും സാംസ്കാരിക പ്രവർത്തനങ്ങളുമാണ് സാമൂഹിക ഭദ്രതയും സമാധാനവും ഉറപ്പാക്കുന്നത്: മുദനകുടു ചിന്നസ്വാമി 

Nov 16, 2025 - 12:42
അറിവും സാംസ്കാരിക പ്രവർത്തനങ്ങളുമാണ് സാമൂഹിക ഭദ്രതയും സമാധാനവും ഉറപ്പാക്കുന്നത്: മുദനകുടു ചിന്നസ്വാമി 

ഗുൽബർഗ: അറിവും സാംസ്കാരിക പ്രവർത്തനങ്ങളുമാണ് സാമൂഹിക ഭദ്രതയും സമാധാനവും ഉറപ്പാക്കുന്നതെന്ന് കർണാടക സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മുദനകുടു ചിന്നസ്വാമി പറഞ്ഞു. എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ, സാംസ്കാരിക പ്രവർത്തനങ്ങളാണ് രാജ്യത്തിൻ്റെ കെട്ടുറപ്പ്. പ്രക്ഷുബ്‌ധമായ സാഹചര്യങ്ങളോട് സംയമനത്തോടെ പ്രതികരിക്കാൻ കലാ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സാധിക്കും. ഇന്ത്യയിലെ സൂഫീ പാരമ്പര്യം അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദേശീയ സാഹിത്യോത്സവിന് ആദിത്യമരുളുന്നത് ഉത്തര കർണാടകയിലെ ഗുൽബർഗയാണ്. 114 കലാ, സാഹിത്യ മത്സരങ്ങളിലായി 26 സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരക്കും. സാഹിത്യോത്സവിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0