മുഅല്ലിമീങ്ങൾ സാമൂഹിക സേവന രംഗത്ത് സജീവമാകണം: ജമലുല്ലൈലി തങ്ങൾ
പുത്തിഗെ: മുഅല്ലിമീങ്ങൾ സാമൂഹിക സേവന രംഗത്ത് സജീവമായി ഇടപെടൽ നടത്തണമെന്ന് സുന്നി മദ്റസ അസോസിയേഷൻ മേഖല പ്രസിഡന്റ് സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ പറഞ്ഞു.
സമൂഹത്തിന്റെ എല്ലാവിധ മാറ്റങ്ങൾക്കും ചാലക ശക്തിയായി വർത്തിച്ചത് ഉസ്താദുമാരാണെന്നും ഇന്ന് കാണുന്ന സമൂഹത്തിന്റെ കെട്ടുറപ്പും വിദ്യാഭ്യാസ മേന്മയും പണ്ഡിതന്മാരുടെ ഇടപെടൽ മൂലം ആണെന്നും പണ്ഡിതന്മാരുടെ ഇടപെടലും സേവനവും വലിയ മാറ്റങ്ങൾക്ക് ഇടയായിട്ടുണ്ടെന്നും അത് പ്രവാചകരുടെ മാതൃകയാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. വർത്തമാനകാലത്ത് സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളും ഒരു പരിധിവരെ മറികടക്കാൻ മുഅല്ലിമീങ്ങളുടെ ഇടപെടൽ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുക്കാരികണ്ടം നൂറുൽ ഇസ്ലാം മദ്രസയിൽ നടന്ന എസ് ജെ എം പുത്തിഗെ റെയിഞ്ച് ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുൽ ഖാദർ സഅദി കട്ടത്തടുക്ക അധ്യക്ഷത വഹിച്ചു. കെ.എം കളത്തൂർ ചർച്ചൾക്ക് നേതൃത്വം നൽകി. അബ്ദുള്ള സഫ്‌വാൻ ഹിമമി സഖാഫി മോഡൽ ക്ലാസ്സിന് നേതൃത്വം നൽകി. അർഷാദ് അസ്ഹരി പ്രബന്ധം അവതരിപ്പിച്ചു, കലന്തർ ഹിമമി ന്യൂസ് അവതരണവും, ഹംസത്ത് സഅദി അൽ അഫ്ളലി ക്വിസ് അവതരണവും, ശരീഫ് സഅദി ആസ്വാദനവും നടത്തി. ഫൈസൽ സഖാഫി കര, അബ്ദുൽ ബാസിത്ത് ഹിമമി, സിദ്ദീഖ് ഹിമമി സി.എച്ച്, അസീസ് ഹിമമി, അബൂബക്കർ സുഹ്‌രി, ലത്തീഫ് സഖാഫി മൊഗ്രാൽ, അബ്ദുള്ള സഅദി തുപ്പക്കൽ, ഹംസ സഖാഫി വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



