സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 15ന് ആരംഭിക്കും; ഒറ്റഘട്ടമായി നടത്താൻ തീരുമാനം
തിരുവനന്തപുരം: സ്‌കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായി നടത്താൻ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കും. അന്നേ ദിവസം അവധിയും നൽകും. ജനുവരി അഞ്ചിനായിരിക്കും പിന്നീട് സ്‌കൂൾ തുറക്കുക. ഹയർ സെക്കൻ്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്‌കൂൾ തുറന്നശേഷം ജനുവരി ഏഴിനു നടക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ രണ്ടുഘട്ടമായി പരീക്ഷ നടത്താൻ ആലോചനയുണ്ടായിരുന്നു. എന്നാൽ അവധിക്ക് മുമ്പും ശേഷവുമായുള്ള പരീക്ഷ വിദ്യാർഥികളിൽ മാനസികസമ്മർദം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പരീക്ഷ ഒറ്റഘട്ടമായി നടത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചർച്ചകൾ നടന്നത്. വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിൽ അന്തിമതീരുമാനമുണ്ടാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



