'മനുഷ്യര്‍ക്കൊപ്പം' എസ് വൈ എസ് കുമ്പള സോണ്‍ സന്ദേശ യാത്രക്ക് ഉജ്വല സമാപനം

കുമ്പള: നാളെ കൊടിയമ്മയില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം വിളംബരം ചെയ്തു കുമ്പള സോണ്‍ എസ് വൈ എസ് 'മനുഷ്യര്‍ക്കൊപ്പം' എന്ന ശീര്‍ഷകത്തില്‍ 49 യൂണിറ്റുകളിലേക്ക് നടത്തിയ സന്ദേശ യാത്രക്ക് ഉജ്വല സമാപനം. പുത്തിഗെ മുഹിമ്മാത്തില്‍ നിന്നും പ്രയാണമാരംഭിച്ച സന്ദേശ യാത്ര സോണിലെ ആറ് സര്‍ക്കിളുകളിലെ 49 യൂണിറ്റുകള്‍ പര്യടനം നടത്തി കുമ്പള സര്‍ക്കിളിലെ പേരാലില്‍ സമാപിച്ചു.
സമാപന സംഗമം എസ് എസ് എഫ് ജില്ലാ സെക്രട്ടറി മന്‍ഷാദ് അഹ്സനി ഉത്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി മുഹമ്മദ് ഹാജി പേരാല്‍ അധ്യക്ഷത വഹിച്ചു. മുഹ്യുദീന്‍ ഹനീഫി, അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ പ്രസംഗിച്ചു. മുഹമ്മദ് കുഞ്ഞി ഉളുവാര്‍ സ്വാഗതവും മൊയ്തീന്‍ പേരാല്‍ നന്ദിയും പറഞ്ഞു.
രണ്ടാം ദിവസം രാവിലെ കുമ്പോല്‍ മഖാം പരിസരത്തു നിന്നും പര്യടനം തുടങ്ങി. കുമ്പോല്‍, ഉളുവാര്‍, കുമ്പള സര്‍ക്കിളിലെ യൂണിറ്റുകളില്‍ പര്യടനം നടത്തി. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, അഷ്റഫ് സഅദി ആരിക്കാടി, മുഹമ്മദ് സഖാഫി കുറ്റിയാളം, നസീര്‍ ബാഖവി, ഷംസുദീന്‍ മദനി, ഫാറൂഖ് സഖാഫി പി കെ നഗര്‍, ശാഹുല്‍ ഹമീദ് സഅദി കൊടിയമ്മ, സുബൈര്‍ ബാഡൂര്‍, സിദ്ധീഖ് പി കെ നഗര്‍, ഇസ്മായീല്‍ സഖാഫി ഇച്ചിലംപാടി, ആരിഫ് എന്‍ജിനീയര്‍, മുനീര്‍ സഖാഫി പി കെ നഗര്‍ വിവിധ യുണിറ്റ് കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു
What's Your Reaction?






