കാസറഗോഡ് സോണ്‍ ആദര്‍ശ സമ്മേളനം നാളെ (ഏപ്രില്‍ 19 ശനി) പേരോട് ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തും

കാസറഗോഡ്: മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് മനുഷ്യര്‍കൊപ്പം എന്ന പ്രമേയത്തില്‍ നടത്തി വരുന്ന ഒരു വര്‍ഷത്തെ കര്‍മസമായികത്തിന്റെ അനുബന്ധമായി സംസ്ഥാന വ്യാപകമായി സോണ്‍ ഘടകങ്ങളുടെ നേത്യത്തില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം കാസര്‍ഗോഡ് സോണില്‍ നായന്മാര്‍ മൂല റഹ്‌മാനിയ നഗറില്‍ സംഘടിപ്പിക്കും.
നാളെ വൈകുന്നേരം 5 മണിക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എസ് അബ്ദുള്ളകുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്യും എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം ആമുഖ ഭാഷണം നടത്തും സമസ്ത കേന്ദ്രകമ്മറ്റി സെക്രട്ടറി പേരോട് അബദുര്‍ റഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും ഉമര്‍ സഖാഫി ചെതലയം, മുഹമ്മദ് പറവൂര്‍ പ്രസംഗിക്കും
പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി,യു പി എസ് തങള്‍,കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബദുല്‍ ഖാദിര്‍ സഖാഫി, അബദുല്‍ ഹമീദ് മൗലവി ആലമ്പാടി, അബൂബക്കര്‍ ഹാജി ബേവിഞ്ച, മുഹമ്മദ് ടിപ്പു നഗര്‍, ബാദുഷ ഹാദി സഖാഫി മൊഗര്‍, അഹ്‌മദ് സഅദി ചെങ്കള, അബദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് സംബന്ധിക്കും.
What's Your Reaction?






