916 ഹാദികള്‍ കര്‍മപഥത്തിലേക്ക്; ജാമിഅതുല്‍ ഹിന്ദ് ബിരുദദാന സമ്മേളനം ഇന്ന്

Nov 9, 2025 - 15:32
916 ഹാദികള്‍ കര്‍മപഥത്തിലേക്ക്; ജാമിഅതുല്‍ ഹിന്ദ് ബിരുദദാന സമ്മേളനം ഇന്ന്

കുറ്റ്യാടി: ജാമിഅതുല്‍ ഹിന്ദ് അല്‍ഇസ്ലാമിയ്യയുടെ അഞ്ചാമത് ഹാദി ബിരുദദാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നാല് മുതല്‍ കുറ്റ്യാടി സിറാജുല്‍ ഹുദ കാമ്പസില്‍ നടക്കുന്ന ബിരുദദാന സമ്മേളനത്തില്‍ 916 ഹാദികളാണ് സനദ് സ്വീകരിക്കുന്നത്. ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സയന്‍സസില്‍ പഠനം പൂര്‍ത്തീകരിച്ചവര്‍ ഫാളില്‍ ഹാദി ബിരുദവും മാസ്റ്റര്‍ ഇന്‍ ഇസ്ലാമിക് സയന്‍സസ് പൂര്‍ത്തീകരിച്ചവര്‍ കാമില്‍ ഹാദി ബിരുദവുമാണ് സ്വീകരിക്കുന്നത്.
ബിരുദദാന- സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണവും സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് അലി ബാഫഖി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, പേരോട് അബ്ദുര്‍ റഹ്‌മാന്‍ സഖാഫി, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, വണ്ടൂര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി സംസാരിക്കും. കൂടാതെ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള മുസ്്‌ലിം ജമാഅത്തിന്റെയും സമുന്നതരായ മറ്റ് നേതാക്കളും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന അക്കാദമിക് ഫെസ്റ്റ് 'മഹ്‌റജാന്‍' ഇന്നലെ വൈകിട്ട് സമാപിച്ചു. 17 ദാഇറ (സോണു) കളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. 231 പോയിന്റ് നേടിയ താമരശ്ശേരി സോണ്‍ ജേതാക്കളായി. 141 പോയിന്റ് നേടിയ കര്‍ണാടക, 124 പോയിന്റുമായി കുറ്റ്യാടി സോണുകള്‍ ക്രമപ്രകാരം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
മുഹമ്മദ് അലി പി പി (മദീനത്തുനൂര്‍ കമാലിയ്യ കാമ്പസ്- മയ്യില്‍), മുഹമ്മദ് ഹഫീസ് കെസി (ജാമിഅ മദീനത്തുനൂര്‍- പൂനൂര്‍),
നിസാമുല്‍ ഹുസൈന്‍ തങ്ങള്‍ (ജാമിഅ മദീനത്തുനൂര്‍- പൂനൂര്‍) എന്നിവരാണ് വിവിധ കാറ്റഗറികളിലെ കലാപ്രതിഭകള്‍. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മാനദാന ചടങ്ങ് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി അനുമോദ പ്രഭാഷണം നടത്തി. പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, ഡോ. അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഷൗക്കത്ത് നഈമി അല്‍ബുഖാരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി കൊല്ലം സംസാരിച്ചു. മുത്തലിബ് സഖാഫി പാറാട്, ഇബ്രാഹിം സഖാഫി കുമ്മോളി, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി, സംബന്ധിച്ചു. ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം സ്വാഗതവും യൂസുഫ് മിസ്ബാഹി നന്ദിയും പറഞ്ഞു.


What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0