മുത്ത് നബി മെഗാ ക്വിസ് സംഘടിപ്പിച്ചു
കാസർകോട്: എസ് എസ് എഫ് കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുത്ത് നബി മെഗാ ക്വിസ് സമാപിച്ചു. മുഹിമ്മാത്തിൽ സംഘടിപ്പിച്ച ജില്ലാ മത്സരത്തിൽ കാമ്പസ്, ഹയർസെകണ്ടറി, സമൈൽക്ലബ്ബ് തുടങ്ങിയ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. എസ് വൈ എസ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി സിദ്ധീഖ് സഖാഫി ബായാർ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് മാനേജർ ഉമർ സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്‌ദുൽ റഹ്മാൻ എരോൾ എന്നിവർ സംബന്ധിച്ചു. ബഷീർ ഹിമമി പെരുമ്പള മത്സരം നിയന്ത്രിച്ചു.
സ്മൈൽ ഇൻസ്‌ടിട്യൂഷൻ വിഭാഗത്തിൽ ദാറുൽ സിൽവാൻ മുഹിമ്മാത്ത്, സ്മൈൽ ക്ലബ്ബ് യുപി വിഭാഗത്തിൽ മുഹിമ്മാത്ത് ഹൈസ്സ്കൂൾ ഒന്നാം സ്ഥാനവും ലത്തീഫിയ ഇംഗീഷ് മീഡിയം രണ്ടാം സ്ഥാനവും മുജമ്മഅ് ഇംഗീഷ് മീഡിയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച്ച് എസ് വിഭാഗത്തിൽ മുഹിമ്മാത്ത് ഹയർ സെകണ്ടറി സ്‌കൂൾ ഒന്നാം സ്ഥാനവും കുന്നിൽ ഇംഗ്ലീഷ് മീഡിയം മഞ്ചേശ്വരം രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഹയർ സെകണ്ടറി വിഭാഗത്തിൽ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ദേളി, കാമ്പസ് വിഭാഗത്തിൽ സഅദിയ ഐടിഐ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾ ഈ മാസം 11 ന് വയനാടിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


