സ്‌കൂട്ടർ അപകടത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Nov 6, 2025 - 16:59
സ്‌കൂട്ടർ അപകടത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കാസർകോട്: സ്‌കൂട്ടർ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ്-റംസീന ദമ്പതികളുടെ മകൾ റിസ്വാന (15)ആണ് മരിച്ചത്. കൊടിയമ്മ സ്കൂ‌ളിലെ വിദ്യാർത്ഥിനിയാണ്. റിസ്വാനയും കൂട്ടുകാരിയും സ്‌കൂട്ടറിൽ ട്യൂഷനു പോകുന്നതിനിടയിൽ കുമ്പള, കൊടിയമ്മ പൂക്കട്ടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റ റിസ്വാനയെയും കൂട്ടുകാരിയെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റിസ്വാനയുടെ പരിക്ക് ഗുരുതരമായതിനാൽ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥിനിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. റിഷാൽ, റിദ, റിഫ, റൈഹാൻ എന്നിവർ സഹോദരങ്ങളാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0