നിയമവിദ്യാഭ്യാസം നേടുന്നതില്‍ ജാമിഅ സഅദിയയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം - ഉണ്ണിത്താന്‍ എം പി
കോളിയടുക്കം: ജാമിഅ സഅദിയ അറബിയയുടെ കീഴില്‍ തുടക്കം കുറിച്ച സഅദിയ ലോ കോളേജിജ് കാസര്‍ഗോഡ് ജില്ലയുടെ നിയമവിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലാണെന്നും ലോ കോളേജിന് കീഴില്‍ ആരംഭിച്ച ലീഗല്‍ എയ്ഡ് ക്ലിനിക്ക് പൊതുജനങ്ങളില്‍ നിയമാവബോധം സൃഷ്ടിക്കുന്നതിനും അതിലൂടെ മികച്ച രാജ്യസൃഷ്ടിക്ക് കാരണമാകുമെന്നും കാസര്‍ഗോഡ് എം. പി. രാജ്മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രയപ്പെട്ടു. സഅദിയ ലോ കോളേജിന് കീഴില്‍ ആരംഭിച്ച ലീഗല്‍ എയ്ഡ് ക്ലിനിക് (സൗജന്യ പൊതുജന നിയമ സേവന കേന്ദ്രം) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹെമിന്‍ വി. വി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹീം മന്‍സൂര്‍ കുരിക്കള്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആശിഷ്, ഹാജി അബ്ദുള്ള ഹുസ്സൈന്‍ കടവത്ത്, ആയിഷ അബൂബക്കര്‍, ഷംസുദ്ധീന്‍ തെക്കില്‍, രമ ഗംഗാധരന്‍, ടി. പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി. വി. മുസ്തഫ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജാനകി, ടി. പി. നിസാര്‍, കല്ലട്ര അഹമ്മദ്, കെ. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച നിയമാവബോധന സദസ്സില്‍ അഡ്വ. റിസ്വാന എന്‍.എം., കാസര്‍ഗോഡ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. ശ്രീജിത്ത് എ. തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



