കേരള മുസ്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം കൊടിയമ്മയില്‍: എസ് വൈ എസ് കുമ്പള സോണ്‍ സന്ദേശ യാത്ര 16നു തുടങ്ങും

കേരള മുസ്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം കൊടിയമ്മയില്‍: എസ് വൈ എസ് കുമ്പള സോണ്‍ സന്ദേശ യാത്ര 16നു തുടങ്ങും

Apr 15, 2025 - 12:15
കേരള മുസ്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം കൊടിയമ്മയില്‍: എസ് വൈ എസ് കുമ്പള സോണ്‍ സന്ദേശ യാത്ര 16നു തുടങ്ങും

പുത്തിഗെ: 19ന് കൊടിയമ്മയില്‍ സംഘടിപ്പിക്കുന്ന  ആദര്‍ശ സമ്മേളനം വിളംബരം ചെയ്തു കുമ്പള സോണ്‍ എസ് വൈ എസ്  49 യൂണിറ്റുകളിലേക്ക് നടത്തുന്ന സന്ദേശ യാത്ര 16ന് രാവിലെ 9 മണിക്ക് മുഹിമ്മാത്ത് സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തോടെ ആരംഭിക്കും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കും.  എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ജാഥാ നായകന്‍ അഷ്റഫ് സഅദി ആരിക്കാടിക്ക് പതാക കൈ മാറി ഉത്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി കര്‍ണൂറിന്റെ അധ്യക്ഷതയില്‍ വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി ഉത്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ സന്ദേശ പ്രഭാഷണവും അബ്ദുല്‍ കരീം ദര്‍ബാര്‍ കട്ട മുഖ്യ പ്രഭാഷണവും  നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹനീഫ് സഅദി കുമ്പോല്‍ സംബന്ധിക്കും. മുഹമ്മദ് കുഞ്ഞി ഉളുവാര്‍ സ്വാഗതം പറയും. അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാല്‍ ഡയറക്ടറായ യാത്രയില്‍  മുഹമ്മദ് സഖാഫി കുട്യാളം, അബ്ബാസ് സഖാഫി മണ്ഠമ, ഉമറുല്‍ ഫാറൂഖ് സഖാഫി കര, നസീര്‍ ഹിമമി സഖാഫി എന്നിവര്‍ ഉപ നായകന്‍മാരാണ്. കെ എം കളത്തൂര്‍  കണ്‍വീനറും, സുബൈര്‍ ബാഡൂര്‍ കോര്‍ഡിനേറ്ററുമാണ്. ഫൈസല്‍ സഖാഫി കര, മന്‍ഷാദ് അഹ്സനി, അഷ്റഫ് സഖാഫി ഉളുവാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. സിദ്ധീഖ് പി കെ നഗര്‍, നസീര്‍ ബാഖവി, സയീദ് മാസ്റ്റര്‍, മൊയ്തീന്‍ പേരാല്‍, ബഷീര്‍ മദനി, ഷംസുദീന്‍ മദനി എന്നിവര്‍ അംഗങ്ങളാണ്.
ഒന്നാം ദിവസം സീതാംഗോളി, പുത്തിഗെ, പെര്‍മുദെ സര്‍ക്കിളുകളില്‍ പര്യടനം നടത്തി കളത്തൂരില്‍ സമാപിക്കും. 17ന് കുമ്പോല്‍ മഖാം സിയാറത്തോടെ ആരംഭിച്ചു കുമ്പോല്‍, ഉളുവാര്‍, കുമ്പള സര്‍ക്കിളുകളില്‍ പര്യടനം നടത്തി പേരാലില്‍സമാപിക്കും.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0