വീണ്ടും പുലി; ബന്തടുക്ക മാണിമൂല നിവാസികൾ ഭീതിയിൽ

Oct 31, 2025 - 12:03
Oct 31, 2025 - 12:59
വീണ്ടും പുലി; ബന്തടുക്ക മാണിമൂല നിവാസികൾ ഭീതിയിൽ

ബന്തടുക്ക: വീണ്ടും പുലി ഭീതിയിൽ മാണിമൂല നിവാസികൾ. കഴിഞ്ഞ ദിവസം മാണിമൂലയിലെ ജി ചന്ദ്രശേഖരൻ്റെ വീട്ടുമുറ്റത്ത് ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ടിരുന്ന വളർത്തുനായയെ കാണാതായി. കരച്ചിൽ കേട്ടതിനെ തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ നായയെ കാണാനില്ലായിരുന്നു. പിന്നീട് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ നായയെ വലിച്ചിഴച്ച പുലിയുടെ പാടുകൾ കണ്ടെത്തുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് തടിച്ചലുമ്പരയിൽ ചെളിയിൽ പുലിയുടെ കാൽപ്പാടുകളും മാവിൻ്റെ തൊലി മാന്തിപ്പൊളിച്ചതിൽ നഖത്തിൻ്റെ പാടുകളും ചുവട്ടിൽ രോമങ്ങളും നാട്ടുകാർ കണ്ടിരുന്നു. ഇതേ തുടർന്ന് വനംവകുപ്പ് ബന്തടുക്ക സെക്ഷൻ അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇവ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ശേഷം സമീപ പ്രദേശമായ തലപ്പള്ളത്ത് പുലർച്ചെ വീട്ടിൽ കെട്ടിയിട്ട വളർത്തുനായക്ക് കടിയുടെ പരിക്കേറ്റിരുന്നു. ഇതിന് ശേഷം കണ്ണാടിത്തോട് ഭാഗത്ത് ടാപ്പിംഗ് തൊഴിലാളികളും പുലിയെ കണ്ടതായി പറയുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാട്ടുകാർക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0