മജ്ലിസുൽ ഉലമാഇസഅദിയ്യീൻ 'തഹ്‌രീക്' സംഗമം നവംബർ 20ന്
കാസറഗോഡ്: ജാമിഅ സഅദിയ്യ ശരീരത്ത് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന മജ്ലിസുൽ ഉലമാഇസഅദിയ്യീൻ (എം യൂ എസ്) ജില്ലാ നേതൃ പര്യടനം 'തഹ്‌രീക്' നവംബർ 20 വ്യഴാഴ്ച നടക്കും. ജില്ലയിലെ ഒമ്പത് സോണുകളുടെ ശാക്തീകരണം ലക്ഷ്യമാക്കി മൂന്ന് മേഖലകളായി തിരിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പര്യടനം നടക്കുന്നത്.
ദക്ഷിണ മേഖല പര്യടനം ഈ മാസം 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നൂറുൽ ഉലമയുടെ മഖ്ബറ സിയാറത്തോടെ ആരംഭിക്കും. ഹസൻ സഅദി മള്ഹർ, അബൂബക്കർ സഅദി നദ്‌വി പുഞ്ചാവി, നൗഫൽ സഅദി ഉദിനൂർ, ഖാലിദ് സഅദി പന്ത്രണ്ടിൽ, സാജിദ് സഅദി പുഞ്ചാവി നേതൃത്വം നൽകും. ഉദുമ കാഞ്ഞങ്ങാട് സോൺ പര്യടനം പൂർത്തിയാക്കി തൃക്കരിപ്പൂർ സമാപ്പിക്കും,
മധ്യ മേഖല മുള്ളേരിയ അഹ്‌ദലിയ്യ സെന്റിൽ നിന്ന് ആരംഭിച്ചു ബദിയടുക്ക സോൺ പര്യടനം പൂർത്തിയാക്കി കാസറഗോഡ് സമാപ്പിക്കും. മുനീർ സഅദി നെല്ലിക്കുന്ന്, അഹ്‌മദ് സഅദി ചെങ്കള, സുലൈമാൻ സഅദി കൊട്ട്യാടി, അബ്ദുല്ല സഅദി തുപ്പക്കൽ, ഇബ്രാഹിം സഅദി പള്ളത്തൂർ നേതൃത്വം നൽകും.
ഉത്തര മേഖല പര്യടനം സയ്യിദ് ഉമറുൽ ഫാറൂഖ് അൽബുഖാരി തങ്ങളുടെ മഖ്ബറ സിയാറത്തോടെ ആരംഭിക്കും മഞ്ചേശ്വരം ഉപ്പള സോൺ പര്യടനം പൂർത്തിയാക്കി കുമ്പളയിൽ സമാപ്പിക്കും.
ഹനീഫ് സഅദി കുമ്പോൽ, അഷ്റഫ് സഅദി ആരിക്കാടി, ഇബ്രാഹിം സഅദി തോക്കെ, അൻസീർ സഅദി ബേക്കൂർ, മുഹമ്മദ് സഅദി പൊസോട്ട് നേതൃത്വം നൽകും. ഒമ്പത് സോൺ കേന്ദ്രങ്ങളിലും സോൺ പരിധിയിലെ മുഴുവൻ സഅദി അഫ്ളലി പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് തഹ്‌രീക് സംഗമങ്ങൾ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



