കാസർകോട് നിയോജക മണ്ഡലത്തിലെ പ്രധാന മൂന്ന് റോഡുകൾക്ക് 8 കോടി 96 ലക്ഷം രൂപ അനുവദിച്ചു

Oct 30, 2025 - 11:17
Oct 30, 2025 - 11:17
കാസർകോട് നിയോജക മണ്ഡലത്തിലെ പ്രധാന മൂന്ന് റോഡുകൾക്ക് 8 കോടി 96 ലക്ഷം രൂപ അനുവദിച്ചു

കാസർകോട്: ജില്ലയുടെ വികസന ഭാഗമായി കാസർകോട് നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്ന് റോഡുകൾ നവീകരിക്കുന്നതിനായി 8 കോടി 96 ലക്ഷം രൂപ അനുവദിച്ചതായി എൻ എ നെല്ലിക്കുന്ന് എം എൽ എ അറിയിച്ചു. റോഡുകളുടെ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഈ മൂന്ന് റോഡുകളുടെയും പ്രൊപ്പോസലുകൾ കാസർകോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗം ചേർന്ന് അംഗീകരിച്ചു. ഇതിൻ്റെ തുടർച്ചയായി, പ്രൊപ്പോസലുകൾ അന്തിമ അംഗീകാരത്തിനായി സ്റ്റേറ്റ് ലെവൽ എംപവറിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ട്.

ബോവിക്കാനം - ബേവിഞ്ച റോഡ് കി മീ മൂന്ന് മുതൽ 4/200 വരെയുള്ള ഭാഗത്തിനായാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത്. ഈ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനും പാർശ്വ സംരക്ഷണത്തിനുമായി 480 ലക്ഷം രൂപയാണ് ചെലവ്. ഇതുകൂടാതെ, ചൗക്കി കുന്നിൽ - മജൽ - ഉജിർക്കര റോഡിൻ്റെ ബാക്കി ഭാഗം പൂർത്തിയാക്കുന്നതിന് 193 ലക്ഷം രൂപയും, കോട്ടക്കുന്ന് മൊഗർ മസ്‌ജിദ്‌ റോഡിന് 223 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0