സമസ്ത ജില്ലാ പണ്ഡിത ശില്പശാല നാളെ, കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്യും
കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെന്റിനറിയുടെ ഭാഗമായി കേന്ദ്ര മുശാവറയുടെ നിർദേശാനുസരണം സംഘടിപ്പിക്കുന്ന ജില്ലാ പണ്ഡിത ശിൽപ്പശാല നാളെ രാവിലെ 10.30 ന് ജില്ലാ സുന്നി സെന്റർ സെന്റിനറി ഹാളിൽ നടക്കും. ജില്ലാ- മേഖല മുശാവറ അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട പ്രഭാഷകർ, മുദരിസുമാർ എന്നിവർ പ്രതിനിധികളായിരിക്കും.
സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ അധ്യക്ഷത വഹിക്കും. സഅദുൽ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ആമുഖപ്രഭാഷണം നടത്തും.
ആധുനിക സാമ്പത്തിക വിനിമയം, ക്രിപ്റ്റോ കറൻസി-ഇ കൊമേഴ്‌സ്, അൽ ഇസ്തിഗാസ എന്നീ വിഷയങ്ങളിൽ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൾ നാസർ അഹ്സനി ഒളവട്ടൂർ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈൻ സഅദി കെസി റോഡ്,എ ബി മൊയ്തു സഅദി ചേരൂർ, വൈ എം അബ്ദുറഹ്മാൻ അഹ്സനി, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



