പി എം ശ്രീ വിവാദം; മന്ത്രിസഭാ യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് സി പി ഐ
ആലപ്പുഴ: കേരള സർക്കാർ നടപ്പാക്കാനിരിക്കുന്ന പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടത്തിയ ചർച്ച ഫലം കണ്ടില്ല. വിട്ടുവീഴ്‌ചക്കു തയ്യാറല്ലെന്ന് അറിയിച്ച സി പി ഐ, പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിസഭാ യോഗങ്ങളിൽ നിന്നു വിട്ടു നിൽക്കും. 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ CPI മന്ത്രിമാർ പങ്കെടുക്കില്ല. ബാക്കി നടപടികൾ ആലോചിക്കാൻ നവംബർ 4ന് CPl സംസ്ഥാന കൗൺസിൽ വിളിച്ചു.
സി പി ഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി പി ഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്. ഇതാണ് സി പി ഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ കാരണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



