അക്ഷരലോകത്തേക്ക് ആദ്യ ചുവട് മുഹിമ്മാത്ത് റാഷിദിയ്യ സുന്നി മദ്‌റസ പഠനാരംഭം ഫത്‌ഹേ മുബാറക് പ്രൗഢമായി.

നെല്ലിക്കട്ട: അക്ഷരലോകത്തേക്ക് ആദ്യ ചുവട് എന്ന ശീര്‍ഷകത്തില്‍ നടന്ന മുഹിമ്മാത്ത് റാഷിദിയ്യ സുന്നി മദ്‌റസ പഠനാരംഭം പ്രൗഢമായി.
ആദ്യാക്ഷരം കുറിക്കല്‍,അനുമോദനം,മധുര വിതരണം തുടങ്ങിയ പരിപാടികള്‍ നടന്നു.സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ പുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. റിഷാദ് സഖാഫി വെളിയങ്കോട്, മുഹമ്മദ് അമാനി ബെളിഞ്ച, ഷംഷാദ് ഹിമമി സഖാഫി, റഹീം ഹിമമി സഖാഫി, മജീദ് ഫാളിലി,മജീദ് എല്‍ കെ,മുസ്തഫ ഹാജി, ശംസുദ്ധീന്‍ പൈക്ക, എ.ജി അബ്ദുള്‍ റഹ്‌മാന്‍ , സി എം ബഷീര്‍ എരുതുംകടവ് എന്നിവര്‍ സംസാരിച്ചു.
ഫൈസല്‍ നെല്ലിക്കട്ട സ്വാഗതവും ഹാഫിസ് സഅദ് ഹിമമി സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?






