കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്ര; സ്മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റ്, സ്മൈൽ കേരള ഫ്യൂച്ചർ അസംബ്ലിക്ക് ഇന്ന് തുടക്കമാവും

Oct 26, 2025 - 11:52
കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്ര; സ്മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റ്, സ്മൈൽ കേരള ഫ്യൂച്ചർ അസംബ്ലിക്ക് ഇന്ന് തുടക്കമാവും

കാസർകോട്: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 1 മുതൽ 17 വര നടക്കുന്ന കേരള യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റ്, സ്മൈൽ കേരള ഫ്യൂച്ചർ അസംബ്ലിക്ക് ജില്ലയിൽ ഇന്ന് തുടക്കമാവും. മഞ്ചേശ്വരം ഡിവിഷനിൽ തലക്കിയിലും മുള്ളേരിയ ഡിവിഷനിൽ ഗാളിമുഖത്തുമാണ് ഇന്ന് ഫ്യൂച്ചർ അസംബ്ലി നടക്കുന്നത്. ജില്ലയില 9 കേന്ദ്രങ്ങളിൽ നടക്കുന്ന ഫ്യൂച്ചർ അസംബ്ലി അടുത്ത മാസം രണ്ടിന് സമാപിക്കും.

നവംബർ 2ന് ബദിയടുക്ക, ഉദുമ, ഉപ്പള, കുമ്പള, കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ഡിവിഷമുകളിൽ നടക്കും. സെക്ടറുകളിൽ നിന്നും തിരഞ്ഞെടുത്ത 33 അംഗ സ്മാർട്ട് കോർ അംഗങ്ങളാണ് "ഫ്യൂച്ചർ സമ്മിറ്റ്' ഏക ദിന പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്ന വ്യത്യസ്ത സെഷനുകളിൽ പ്രമുഖർ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന കുട്ടികളുടെ പ്രകടനത്തിൽ ഡിവിഷനിലെ മുഴുവൻ സ്‌മൈൽ അംഗങ്ങളും അണിനിരക്കും. ദഫ്, സ്കൌട്ട്, റോളർ സ്കേറ്റ്, ഫ്ലവർ ഷോ എന്നിവയും പ്ലക്കാർഡുകളും വർണ്ണ ബലൂണുകളും, ഫ്യൂച്ചർ അസംബ്ലിയെ വർണാഭമാക്കും, റാലിയുടെ സമാപനത്തിൽ നടക്കുന്ന അസംബ്ലിയിൽ സ്‌മൈൽ അംഗങ്ങളുടെ ഗാനാലാപനവും 'മനുഷ്യർക്കൊപ്പം' എന്ന വിഷയത്തിൽ സ്മാർട്ട് കോർ അംഗം പ്രഭാഷണവും നടത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0