കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്മാരക അവാര്‍ഡ് മാണിക്കോത്ത് അബൂബക്കര്‍ ഹാജിക്ക് സമ്മാനിച്ചു

Oct 24, 2025 - 12:19
കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്മാരക അവാര്‍ഡ് മാണിക്കോത്ത് അബൂബക്കര്‍ ഹാജിക്ക് സമ്മാനിച്ചു

കാസര്‍കോട്: കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്മാരക അവാര്‍ഡ് വ്യവസായ പ്രമുഖനും സഅദിയ്യ ലോ കോളേജ് ഗവേണിംഗ് ബോര്‍ഡ് അംഗവുമായ മാണിക്കോത്ത് തായല്‍ അബൂബക്കര്‍ ഹാജിക്ക് സമ്മാനിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി അവാര്‍ഡ് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഷാള്‍ അണിയിച്ചു. സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം അധ്യക്ഷത വഹിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം പറഞ്ഞു. ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി അനുമോദന പ്രഭാഷണം നടത്തി. കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, തായല്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി മാണിക്കോത്ത്, ഹകീം കുന്നില്‍, അബ്ദുസ്സലാം ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0