ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ ദാഇറ മഹര്‍ജാന് നാളെ മുജമ്മഇല്‍ തുടക്കമാകും

Oct 24, 2025 - 12:10
ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ ദാഇറ മഹര്‍ജാന് നാളെ മുജമ്മഇല്‍ തുടക്കമാകും

കാസര്‍ഗോഡ്: ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ മൂന്നാം എഡിഷന്‍ കാസര്‍ഗോഡ് ജില്ലാ ദാഇറ മഹര്‍ജാന്‍ ഫെസ്റ്റിന് നാളെ ശനിയാഴ്ച തൃക്കരിപ്പൂര്‍ മുജമ്മഇൽ നടക്കും. 10 സ്ഥാപനങ്ങളില്‍ നിന്ന് നാല് വിഭാഗങ്ങളിലായി 200ഓളം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. നാളെ രാവിലെ നടക്കുന്ന മഹര്‍ജാന്‍ ഉദ്ഘാടന സെഷന്‍ ദാഇറ ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, റഈസ് മുഈനി, സിദ്ധീഖ് സഖാഫി ബായാര്‍, യൂസഫ് മദനി, ജാബിര്‍ സഖാഫി, എ ബി അബ്ദുല്ല മാസ്റ്റര്‍, പി കെ അബ്ദുല്ല മൗലവി, ഖിള്‌റ് അഹ്‌മദ് സഖാഫി, ഷാഹിദ് മാസ്റ്റര്‍, അബൂബക്കര്‍ ഷിബിലി ഫാളിലി തുടങ്ങിയവര്‍ സംബന്ധിക്കും. സംഗമത്തില്‍ അബ്ദുല്‍ ജലീല്‍ സഖാഫി സ്വാഗതവും സ്വാദിഖ് അഹ്‌സനി നന്ദിയും പറയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0