ഹയർസെക്കൻഡറി സ്റ്റുഡൻസ് ഗാല നവംബർ 22 ന് മഞ്ചേശ്വരത്ത്; സ്വാഗതസംഘം നിലവിൽ വന്നു

Oct 24, 2025 - 11:54
Oct 24, 2025 - 11:54
ഹയർസെക്കൻഡറി സ്റ്റുഡൻസ് ഗാല നവംബർ 22 ന് മഞ്ചേശ്വരത്ത്; സ്വാഗതസംഘം നിലവിൽ വന്നു

കാസർകോട്: 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന 'കേരള യാത്ര'യുടെ ഭാഗമായി എസ്.എസ്.എഫ് കാസർകോട് ജില്ലാ ഹയർസെക്കൻഡറി സ്റ്റുഡൻസ് ഗാല 2025 നവംബർ 22-ന് മഞ്ചേശ്വരം മൊർത്തണയിൽ വെച്ച് നടക്കും. പരിപാടിയിൽ ഗാലയിൽ ജില്ലയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. കല, സാഹിത്യം, പഠനം, മത സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് പരിശീലനം, കരിയർ തുടങ്ങിയ വ്യത്യസ്ത സെഷനുകൾ ഗാലയിൽ അരങ്ങേറും.  

സ്റ്റുഡൻസ് ഗാലയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം നിലവിൽ വന്നു. മൊർത്തണയിൽ വെച്ച് നടന്ന സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ എസ്.എസ് എഫ് ജില്ല പ്രസിഡൻ്റ് റഈസ് മുഈനിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് മൂസൽ മദനി തലക്കി ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളംകോട് അബ്ദുൽ ഖാദർ മദനി പ്രഖ്യാപനം നടത്തി. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ, കേരള മുസ്ലിം ജമാഅത്ത് മഞ്ചേശ്വരം സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂർ സംസാരിച്ചു. എസ്.എസ്.എഫ്. ജില്ല ജനറൽ സെക്രട്ടറി ബാദുഷ സഖാഫി വിഷയവതരണം നടത്തി. എസ്. വൈ. എസ്. ജില്ലാ ക്യാബിനറ്റ് അംഗം ജബ്ബാർ സഖാഫി പാത്തൂർ, എസ്എസ്എഫ് ദേശീയ കൗൺസിൽ അംഗം ഫാറൂഖ് പൊസോട്ട്, ജില്ലാ സെക്രട്ടറിമാരായ ഫയാസ് പട്ള, മുർഷിദ് പുളിക്കൂർ, അബ്ദുൽ ഖാദർ സഖാഫി, മൻഷാദ് അഹ്സനി, അബ്ദുൽ ബാരി സഖാഫി, അസീസ് അട്ടഗോളി സംബന്ധിച്ചു. ഗാലയുടെ ഭാഗമായി വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സ്വാഗത സംഘം ഭാരവാഹികൾ: ചെയർമാൻ: അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, കൺവീനർ: സിദ്ദീഖ് കോളിയൂർ, ഫിനാൻസ് ചെയർമാൻ: മുഹമ്മദ് ഹാജി ഹസനബൈൽ, ഫിനാൻസ് കൺവീനർ: അബ്ദുൽ അസീസ് സഖാഫി മച്ചംപാടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0