മൊബൈൽ ഫോൺ ഇ എം ഐയിൽ ഉപഭോക്താവിനെ കബളിപ്പിച്ച ഫിനാൻസിനെതിരെ പിഴ ചുമത്തി കോടതി
കാസറഗോഡ്: ഇ എം ഐ ഇടപാടിലൂടെ മൊബൈൽ ഫോൺ ഉപഭോക്താവിനെ കബളിപ്പിച്ച ഫിനാസിനെതിരെ കോടതി പിഴചുമത്തി. മുള്ളേരിയ പൂത്തപ്പലം സ്വദേശിനിയായ മുനീറയുടെ പരാതിയിലാണ് കാസറഗോഡ് ജില്ലാ കൺസ്യൂമർ കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഫിനാൻസ് മുഖേന പരാതികാരിയായ യുവതി മൊബൈൽ വാങ്ങുകയും ഇ എം ഐ ഇടപാട് കൃത്യമായി നടത്തുകയും ചെയ്തിരുന്നു. അതിനിടെ, പത്തിനയ്യായിരം രൂപ യുവതിയുടെ അക്കൗണ്ടിൽ നിന്നും കമ്പനി അക്കൗണ്ടിലേക്ക് പിഴവ് മൂലം കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഈ ക്യാഷ് തിരികെ ചോദിച്ചപ്പോഴാണ് കമ്പനി അധികൃതർ യുവതിയെ കബളിപ്പിച്ചത്. ഇതിനെതിരെ പരാതിയുമായി യുവതി കോടതിയെ സമീപിക്കുകയായിരുന്നു. വിശദീകരണം കേട്ട കോടതി യുവതിക്ക് പതിനയ്യായിരം രൂപ തിരികെ നൽകാനും തടഞ്ഞ് വെച്ച കാലം മുതൽ കൊടുത്ത് വീട്ടുന്നത് വരെ പ്രസ്തുത തുകയ്ക്ക് 9% പിഴ നൽകാനും പത്തായിരം രൂപ നഷ്ടപരിഹാരവും മൂവായിരം രൂപ കോടതി ചെലവിലേക്ക് നൽകാനും വിധിക്കുകയായിരുന്നു. പരാതികരിക്ക് വേണ്ടി അഡ്വ. നാസർ സഖാഫി ദേലംപാടി കോടതിയിൽ ഹാജരായി.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
1



