മർകസ് ലോ കോളേജിന് ആൾ ഇന്ത്യാ സോഷ്യൽ വർക്ക് എക്സലൻസി അവാർഡ്
കോഴിക്കോട്: നിയമ സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ലോ കോളേജുകൾക്ക് നൽകുന്ന 'ആൾ ഇന്ത്യാ സോഷ്യൽ വർക്ക് എക്സലൻസി അവാർഡ് 2025' മർകസ് ലോ കോളേജിന്. രാജ്യത്തെ എഴുപത്തിലധികം ലോ കോളേജുകളിലെ ലീഗൽ എയ്ഡ് കമ്മ്യൂണിറ്റി എംപവർമെന്റ് പ്രവർത്തനങ്ങൾ വിലയിരുത്തി എറണാകുളം ആസ്ഥാനമായ ജനിക ഫൗണ്ടേഷനാണ് അവാർഡ് നൽകിയത്.
ഗോത്ര വർഗ്ഗ വിഭാഗങ്ങളുടെ വ്യക്തിഗത ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, ആദിവാസി ഉന്നതികളിലെ പഠനം മുടങ്ങിയ വിദ്യാർഥികളെ കണ്ടെത്തി സ്കൂളിൽ തിരികെ എത്തിക്കൽ, ഗാർഹിക പീഡന കേസുകളിലെ ഇരകൾക്കുള്ള നിയമ സഹായം, ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ചുളള നിയമ സാക്ഷരതാ പ്രവർത്തനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിച്ചത്. ഗവ. ലോ കോളേജ് എറണാകുളം, ഐ. സി. എഫ്. ഐ ലോ കോളേജ് ഹൈദരാബാദ് എന്നിവക്ക് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു.
കേരള ഹൈകോടതിയിലെ ജസ്റ്റിസ് വിജു എബ്രഹാമിൽ നിന്നും മർക്കസ് ലോ കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സി അബ്ദുൽ സമദ്, അക്കാദമിക് കോർഡിനേറ്റർ റഊഫ് വി.കെ, ലീഗൽ ഏയ്ഡ് സെൻ്റർ കോർഡിനേറ്റർ ജിൻഷിയ ഇ കെ, സ്റ്റുഡൻസ് കോഡിനേറ്റർമാർ ആയ ഖദീജ ലിയാന ബ്രാൻ, അഫ്ത്താബ് എൻ എന്നിവർ അവാർഡ് ഏറ്റു വാങ്ങി. ജസ്റ്റിസ് ശ്യാം കുമാർ വി. എം, ജസ്സിസ് ഗോപിനാഥ് പി, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ഡയറക്ടർ വി. ജയരാജ്, ജനിക ഫൗണ്ടേഷൻ ഫൗണ്ടർ അഡ്വ. ടീന ചെറിയാൻ സംബന്ധിച്ചു.
What's Your Reaction?
Like
1
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



