അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു.
തിരുവനന്തപുരം പോത്തൻകോട് സ്വദേശിനി ഹബ്‌സ ബീവിയാണ്(78) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പനി ബാധിച്ച് ഇവർ രണ്ടാഴ്‌ച മുമ്പ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും പനി കുറയാതിരുന്നതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
രണ്ടു ദിവസത്തിനിടെ സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണിത്. ഇന്നലെ തിരുവനന്തപുരം കുളത്തൂർ സ്വദേശിനിയായ 18 കാരി അമീബിക് മസ്തിഷ്ക ജ്വരം കാരണം മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഈ മാസം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. സംസ്ഥാനത്ത് 47 പേർക്ക് നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



