ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സ്‌കൂളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ ടി സി വാങ്ങാനൊരുങ്ങുന്നു
കൊച്ചി: ഹിജാബ് ധരിച്ച പെൺകുട്ടിയെ തടഞ്ഞ സംഭവത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ ടി സി വാങ്ങാനൊരുങ്ങുന്നു. ഇതര മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം സൂക്ഷിക്കുന്ന അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമിടയില്‍ കുഞ്ഞുങ്ങള്‍ വളരുന്നത് ഭാവി തകര്‍ക്കുമെന്നാണ് ടി സി വാങ്ങാനൊരുങ്ങിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കൾ പറയുന്നത്.
വിദ്യാര്‍ത്ഥികളെ പുതുതായി ചേര്‍ക്കാന്‍ പോകുന്ന സ്‌കൂളിലെ അധികൃതരുമായി സംസാരിച്ച കാര്യവും രക്ഷിതാക്കൾ വ്യക്തമാക്കി. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും 'ഔവര്‍ ലേഡീസ് കോണ്‍വെന്റ്' എന്ന സ്‌കൂളിലെ കന്യാസ്ത്രീയായ അധ്യാപിക പറഞ്ഞതായി രക്ഷിതാക്കൾ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



