'പി എം ശ്രീ' പദ്ധതി വിഷയത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സി പി ഐയും രണ്ടു ചേരിയിൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന 'പി എം ശ്രീ' പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വീണ്ടും വിവാദം. വിഷയത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സി പി ഐയും രണ്ടു ചേരിയിലാണ്. പദ്ധതിയിൽ ചേരാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവുമ്പോൾ ദേശീയ വിദ്യാഭ്യാസ നയം എതിർക്കപ്പെടേണ്ടതാണെന്നാണ് സി പി ഐയുടെ നിലപാട്. ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രം നയം മാറ്റിയിട്ടില്ലെന്നും അതിനാൽ സംസ്ഥാന സർക്കാർ ഇതിനെ എതിർക്കുകയാണ് വേണ്ടതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് നേടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും അങ്ങനെ ചെയ്യുമ്പോൾ ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. 'പി എം ശ്രീ'യിൽ കേരളം ചേരില്ലെന്നും കേന്ദ്ര സർക്കാർ നിലപാട് കോടതിയിൽ ചോദ്യം ചെയ്യുമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് കേന്ദ്രത്തിൽ നിന്ന് ഈ വർഷം ഒരു സാമ്പത്തിക പിന്തുണയും ലഭിച്ചിട്ടില്ല. സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും മറ്റും ഈ ഫണ്ടിൽ നിന്നാണ് നൽകേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



