മുഹിമ്മാത്ത് വിമൻസ് അക്കാദമി; 49 പേർക്ക് അത്വാഹിറ ബിരുദം നൽകി

Oct 18, 2025 - 17:50
Oct 20, 2025 - 11:51
മുഹിമ്മാത്ത് വിമൻസ് അക്കാദമി;  49 പേർക്ക് അത്വാഹിറ ബിരുദം നൽകി

പുത്തിഗെ: വടക്കൻ കേരളത്തിൽ സമന്വയ വിദ്യാഭ്യാസ- ജീവ കാരുണ്യ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം നടത്തി വരുന്ന മുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഹിമ്മാത്ത് ശരീഅത്ത് വിമൻസ് അക്കാദമി സനദ് ദാനം പ്രൗഢമായി. സ്ഥാപനത്തിൽ നിന്നും ശരീഅത്ത് കോളേജ്, ഹിഫ്‌സുൽ ഖുർആൻ കോളേജ് പഠനത്തോടൊപ്പം ഭൗതിക പഠനവും പൂർത്തിയാക്കിയ 49 വിദ്യാർത്ഥിനികൾ 'അത്വാഹിറ' ബിരുദം സ്വീകരിച്ചു. സംഗമം മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തി. സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഉമർ സഖാഫി കർന്നൂർ, ഇബ്രാഹിം സഖാഫി അർളടുക്ക, മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ, ഉമർ സഖാഫി കൊമ്പോട്, ലത്തീഫ് സഅദി സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0