വിഷന്‍ 2031; റേഷന്‍ കടകളെ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റാനൊരുങ്ങി സര്‍ക്കാര്‍
കൊച്ചി: 'വിഷന്‍ 2031' ന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകളെ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റാനൊരുങ്ങി കേരള സർക്കാർ. പൊതുവിതരണ സംവിധാനം ആധുനിക വത്കരിക്കാനുള്ള ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പാൽ, പലചരക്ക് സാധനങ്ങൾ, പാചക വാതകം, സ്റ്റേഷനറി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ റേഷൻ കട വഴി വിതരണം ചെയ്യുന്ന വിധത്തിൽ റീട്ടൈൽ ഔട്ട്ലറ്റുകളാക്കി മാറ്റുന്നതുൾപ്പെടെയുള്ള സാധ്യതകളാണ് സർക്കാർ പരിശോധിക്കുന്നത്. നിലവിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന റേഷൻ കടകളിലൂടെ മിൽമ, സപ്ലൈകോ, കേരഫെഡ്, ഇന്ത്യൻ ഓയിൽ എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളും വീട്ടുപകണങ്ങൾ, കാർഷികാവശ്യങ്ങൾക്കുള്ള സാധനങ്ങൾ എന്നിവയും ഉൾപ്പെടുത്തും. ആധുനിക ബില്ലിംഗ് സംവിധാനങ്ങൾ, ഡിജിറ്റൽ ഇൻവെൻ്ററി മാനേജ്മെന്റ്റിലൂടെ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും 'വിഷൻ 2031' ഉദ്ദേശിക്കുന്നു.
സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖല മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഉള്‍പ്പെടുന്ന (2025-26) ആദ്യ ഘട്ടത്തില്‍ അഞ്ച് അഞ്ചു ജില്ലകളില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കാനും രണ്ടാം ഘട്ടമായി (2026-28) പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാനും മൂന്നാം ഘട്ടത്തില്‍ (2028-30 ) പദ്ധതിയെ ഏകജാലക സംവിധാനത്തിലേക്ക് കൊണ്ടുവരികയും കേന്ദ്രീകൃത നിരീക്ഷണം നടപ്പാക്കാനുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



