അലിഫ് വാലി പ്രീ സ്കൂൾ 'അലിഫോരം' ഫെസ്റ്റിന് പ്രൗഢസമാപ്തി

Oct 15, 2025 - 16:24
അലിഫ് വാലി പ്രീ സ്കൂൾ 'അലിഫോരം' ഫെസ്റ്റിന് പ്രൗഢസമാപ്തി

ചള്ളങ്കയം: അലിഫ് വാലി പ്രീ സ്കൂൾ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ സാഹിത്യ ഫെസ്റ്റിന് വർണ്ണങ്ങൾ പെയ്തിറങ്ങിയ സായാഹ്നത്തിൽ പ്രൗഢ സമാപ്തി. വിവിധ മത്സര ഇനങ്ങളിൽ പിഞ്ചുകുരുന്നുകൾ അക്ഷരലോകത്ത് സർഗ്ഗ വസന്തം വിടർത്തിയപ്പോൾ അലിഫ് വാലിയുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടെ അത് സമ്മാനിച്ചു. ഓരോ വിദ്യാർത്ഥിയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. ദഫ്, ഫ്ലവർ ഷോ,മാലപ്പാട്ട്, കസേരകളി, ചിത്രകലകൾ തുടങ്ങി വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഭാത്വം തെളിയിച്ചു. പരിപാടിയിൽ ഹൈദർ സിഎം, റഹീം, ആരിഫ് ഡിഎം, ആരിഫ് അമ്പേരി, സഹീർ അമ്പേരി, മൊയ്‌ദീൻ കെഎം, നിസാമുദ്ദീൻ ഓളക്കുന്ന്, റഹീം, ഷമീർ പക്കിക്കുളം, അമീൻ സഖാഫി, റഹീം സി എ, ഹമീദ് സി കെ, അദ്രായി, സി കെ ഷരീഫ്, കാദർ അംബേരി, ബാത്തി കൊച്ചി, അസീസ് കൽമട്ട, ഖാദർ കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0