ജില്ലാ മുഅല്ലിം സമ്മേളനം; പര്യടനം പ്രൗഢമായി

Oct 15, 2025 - 16:08
Oct 15, 2025 - 16:13
ജില്ലാ മുഅല്ലിം സമ്മേളനം; പര്യടനം പ്രൗഢമായി

ദേളി: കാസര്‍കോഡ് ജില്ലാ മുഅല്ലിം സമ്മേളനത്തിന്റെയും ജാമിഅ സഅദിയ്യ സനദ് ദാന പ്രചാരണത്തിന്റെയും ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ഡിവിഷനും ദേളി റെയിഞ്ചും സംയുക്തമായി സംഘടിപ്പിച്ച പര്യടനം ശ്രദ്ധേയമായി. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങിൽ റെയിഞ്ച് പ്രസിഡണ്ട്  ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. എസ്.ജെ.എം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് കീ നോട്ട് അവതരിപ്പിച്ചു. 'സിറാജ് ദിനപത്ര' പ്രചാരണ പരിപാടിക്ക് ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ നേതൃത്വം നല്‍കി. മദ്രസകള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍ സജീവമാക്കാന്‍ മുഅല്ലിംകള്‍ കര്‍മ്മ രംഗത്ത് സജീവമാകണെമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.ജെ. എം ജില്ലാ സെക്രട്ടറി ഇല്യാസ് മൗലവി കൊറ്റുമ്പ, സയ്യിദ് ഹിബത്തുള്ള ബുഖാരി, ഹമീദ് മൗലവി ആലംമ്പാടി, ഖാലിദ് സഅദി, ഇബ്രാഹീം സഅദി മുഗു എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി. മേല്‍പറമ്പില്‍ നടന്ന ബൈക്ക് റാലിയോടെ പര്യടനം പ്രഢമായി സമാപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0