ശാന്തിപ്പള്ളം തഖ് വ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിക്ക് നവസാരഥികള്‍

Apr 12, 2025 - 11:35
Apr 12, 2025 - 11:36
ശാന്തിപ്പള്ളം തഖ് വ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിക്ക് നവസാരഥികള്‍

കുമ്പള:മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ശാന്തിപ്പള്ളം തഖ് വ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ജനറല്‍ ബോഡിയോഗം മഹല്ല് പ്രസിഡണ്ട് അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മഹല്ല് ഖത്വീബ് സുലൈമാന്‍ ശാമില്‍ ഇര്‍ഫാനി യോഗം ഉദ്ഘാടനം ചെയ്തു.  പുതിയ ഭാരവാഹികളായി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രസിഡണ്ട്, സുലൈമാന്‍ കരിവള്ളൂര്‍ ജനറല്‍ സെക്രട്ടറി, മൊയ്തീന്‍ കുഞ്ഞി എസ് ട്രഷറര്‍,
 അയ്യൂബ് സഖാഫി, അബ്ദുല്ല ടി കെ, നടുബയല്‍ മുഹമ്മദ് ഹാജി വൈസ് പ്രസിഡന്റ്മാര്‍ അബ്ദുറഹ്‌മാന്‍ കണ്ണൂര്‍ അബൂബക്കര്‍ എ പി രിഫായി ഹിഷാമി.. ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതവും സുലൈമാന്‍ കരിവള്ളൂര്‍ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0