കരൂര്‍ ദുരന്തത്തിൽ നടന്‍ വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
ചെന്നൈ: 41 പേരുടെ മരണത്തിന് ഇടയായ കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നും ബിജെപി അവസരം മുതലാക്കുമെന്നുമാണ് സ്റ്റാലിന്റെ നിലപാട്. കരൂർ ദുരന്തത്തിൽ ടിവികെ നേതാക്കൾ അറസ്റ്റിലായിരുന്നുവെങ്കിലും വിജയ് യെ പ്രതിസ്ഥാനത്ത് നിർത്തി മുന്നോട്ട് പോവുന്ന നിലപാടാണ് തമിഴ്‌നാട് സർക്കാർ സ്വീകരിച്ചിരുന്നത്.
കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് വീഡിയോ പുറത്തു വിട്ടിരുന്നു. 'തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണ്. തന്നോടുളള സ്നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയത്. ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ല. പരിപാടി നടന്ന മറ്റു അഞ്ച് ജില്ലകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു? പൊതുജനങ്ങള്‍ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചവര്‍ക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. എന്റെ പ്രവര്‍ത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്' എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



