ആര്‍ എസ് എസ് നാണയം ഭരണഘടനക്ക് അപമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ഡൽഹിയിൽ നടന്ന ആർ എസ് എസ് നൂറാം വാർഷിക ആഘോഷത്തിനിടെ നാണയവും സ്റ്റാമ്പും പുറത്തിറക്കിയ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നടപടി ഭരണഘടനക്ക് അപമാനമെന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. ഭാരതാംബ എന്നു വിളിക്കുന്ന ചിത്രവും ഗണവേഷ ധാരികളും ഉൾക്കൊള്ളുന്ന നാണയവും സ്റ്റാമ്പുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. അംബേദ്‌കർ ഇൻ്റർനാഷണൽ സെൻ്ററിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യ സമരത്തിൽ ആർ എസ് എസ് സുപ്രധാന പങ്കുവഹിച്ചതായും ആർ എസ്എ സിന്റെ യാത്ര ത്യാഗത്തിന്റേയും സേവനത്തിൻ്റേയുമാണെന്നും പ്രധാന മന്ത്രി പറഞ്ഞിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



