അമിത് ഷായെ അവഗണിച്ച് വിജയ്; ഫോണിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് മറുപടി

Oct 1, 2025 - 18:18
അമിത് ഷായെ അവഗണിച്ച് വിജയ്; ഫോണിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് മറുപടി

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അവഗണിച്ച് നടനും ടി വി കെ അധ്യക്ഷനുമായ വിജയ്. അമിത് ഷാ ഫോണിലൂടെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിജയ് നിരസിക്കുകയായിരുന്നു. വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. ടിവികെയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു.

അതിനിടെ കരൂർ സംഭവത്തിൽ വിശദീകരണവുമായി വിജയ് രംഗത്തെത്തി. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ലെന്ന് വിജയ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. മറ്റൊരു പ്രശ്നം ഉണ്ടാകുമെന്നതിനാലാണ് ആളുകളെ കാണാൻ കരൂരിലേക്ക് പോകാതിരുന്നത്. ജനങ്ങളുടെ സുരക്ഷ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന ആശയത്തോടെയാണ് താൻ പ്രവർത്തിക്കുന്നത്. എത്രയും വേഗം എല്ലാ ആളുകളെയും കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. കരൂർ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് വിജയ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. വിജയ് യുടെ അടുത്ത രണ്ടാഴ്ചത്തെ പരിപാടികൾ മാറ്റിവെച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0