കേരള മുസ്ലിം ജമാഅത്ത് ഒക്ടോബര്‍ 02 സാന്ത്വന സേവന ദിനമായി ആചരിക്കുന്നു
കാസറഗോഡ്: സമസ്ത സെന്റനറിയുടെ ഭഗമായി സംസ്ഥാനത്തെ ആറായിരം കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 02 ന് സാന്ത്വന സേവനപ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിനോടനുൂബന്ധിച്ച് ജില്ലയിലെ വിവിധ പൊതു കേന്ദ്രങ്ങളില്‍ ശുചീകരണം, പാവപ്പെട്ടവര്‍ക്ക് ഭക്ഷണ വിതരണം, രോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണ വിതരണം തുടങ്ങിയവ നടക്കും. പരിപാടിയുടെ വിജയത്തിന് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പദ്ധതികള്‍ ആവിശ്കരിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വി സി അബ്ദല്ല സഅദി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
വ്യാഴാഴ്ച എടരിക്കോടില്‍ നടക്കുന്ന കര്‍ഷക സംഗമത്തില്‍ ജില്ലയില്‍ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



