ഖത്തറിലെ ഇസ്റാഈൽ ആക്രമണം: മാപ്പ് പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

Sep 30, 2025 - 12:45
Sep 30, 2025 - 12:47
ഖത്തറിലെ ഇസ്റാഈൽ ആക്രമണം: മാപ്പ് പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

വാഷിംഗട്ൺ: ഈ മാസം 11-ന് ഗസ്സയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്വർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്‌ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയോട് ക്ഷമ ചോദിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നെതന്യാഹു ഖത്വർ പ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ച് മാപ്പപേക്ഷിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ സമ്മർദത്തെ തുടർന്നാണ് മാപ്പപേക്ഷയെന്നാണ് റിപ്പോർട്ടുകൾ. സമാധാന ചർച്ചകൾക്കായി ദോഹയിൽ ഒത്തുകൂടിയ മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള അപ്രതീക്ഷിത ആക്രമണത്തിനെതിരെ അമേരക്കയുൾപ്പടെ പല രാജ്യങ്ങളിൽ നിന്നും വ്യാപകമായ വിമർശനം ഉയർന്നിരുന്നു. 
ആഗോള പ്രതിഷേധങ്ങൾ ഉണ്ടായിട്ടും, തീവ്രവാദികൾക്ക് അഭയം നൽകുന്നുവെന്ന് ആരോപിച്ച് നെതന്യാഹു ഖത്വറിനെതിരെ പലതവണ ആക്രമണം നടത്തിയിരുന്നു. കൂടുതൽ ആക്രമണങ്ങളെക്കുറിച്ച് സൂചന നൽകുകയും ചെയ്തു‌. എന്നാൽ, ഡൊണാൾഡ് ട്രംപും മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും ഖത്വർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുകയും, ഗൾഫ് രാജ്യത്തെ ഒരു "മഹത്തായ സഖ്യകക്ഷി" എന്ന് ട്രംപ് പ്രശംസിക്കുകയും ഇസ്റാഈൽ ഇനി ഖത്വർ മണ്ണിൽ ആക്രമണം നടത്തില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0