വിജയിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍; കരൂരിലേക്ക് പോകുന്നതിന് വിലക്ക്

Sep 29, 2025 - 15:25
വിജയിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍; കരൂരിലേക്ക് പോകുന്നതിന് വിലക്ക്

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയിക്ക് കരൂരിലേക്ക് പോകാൻ പോലീസ് അനുമതി നിഷേധിച്ചു. കഴിഞ്ഞ ദിവസം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച കരൂരിലേക്ക് സുരക്ഷാ കാരണങ്ങളും സ്ഥലത്ത് എത്തിയാൽ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങളും പരിഗണിച്ചാണ് പോലീസ് വിലക്ക്. ഇന്നലെയാണ് വിജയ് അനുമതിക്കായി പോലീസുമായി ബന്ധപ്പെട്ടത്.

റാലിയുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച ഉണ്ടായതായാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. 'റാലിക്കായി സ്ഥലം അനുവദിച്ചതിൽ പോലീസിന് വീഴ്ച‌യുണ്ടായി. 10 മണിയോടെ വൻ ജനാവലി ഉണ്ടായിട്ടും മുൻകരുതൽ എടുത്തില്ല. പതിനായിരം പേർക്കാണ് അനുമതി തേടിയതെങ്കിലും ടിവികെ റാലികളുടെ സ്വഭാവം പരിഗണിച്ചുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റി. അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങളുണ്ടായിരുന്നില്ല. ദുരന്തമുണ്ടായ സ്ഥലത്ത് അരലക്ഷത്തിലേറെ പേരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിരുന്നില്ല' ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. അതേ സമയം, നിരപരാധികളായ ആളുകളുടെ മരണത്തിന് ഉത്തരവാദിയായ വിജയിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി കൂട്ടായ്‌മയുടെ പേരിൽ കരൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0